Home Agriculture കൃഷി നഷ്ടം; 140,000 ഉള്ളി സൗജന്യമായി നല്‍കി കര്‍ഷകന്‍

കൃഷി നഷ്ടം; 140,000 ഉള്ളി സൗജന്യമായി നല്‍കി കര്‍ഷകന്‍

107
0

കൃഷ്ടി നഷ്ടത്തെ തുടര്‍ന്ന് ഉള്ളി സൗജന്യമായി വിതരണം ചെയ്ത് കര്‍ഷകന്‍. യുഎസിലെ നോര്‍ഫോക്കിലാണ് സംഭവം. ടിം യങ് എന്ന യുവകര്‍ഷകനാണ് താന്‍ കൃഷി ചെയ്ത ഉള്ള ഇത്തരത്തില്‍ സൗജന്യമായി വില്‍ക്കാന്‍ തയ്യാറായിരിക്കുന്നത്.

2 ഏക്കര്‍ സ്ഥലത്താണ് ടിം ഉള്ളിക്കൃഷി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 250 ടണ്‍ ഉള്ളി വിജയകരമായി വിളവെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് കൃഷിയില്‍വെല്ലുവിളികള്‍ ഓരോന്നായി വരാന്‍ തുടങ്ങി. ആദ്യമെത്തിയത് വരള്‍ച്ചയാണ്. അനിയന്ത്രിതമായി ഉയര്‍ന്ന താപനില ഉള്ളി ചെടികളെ സാരമായി തന്നെ ബാധിച്ചു. പിന്നീട് രണ്ടേക്കര്‍ സ്ഥലത്ത് അവശേഷിച്ചിരുന്ന വിളയില്‍ വ്യാപകമായി പൂപ്പല്‍ രോഗം ബാധിച്ചു. ഒരുതരം ഫംഗസ് ബാധയായിരുന്നു അത്. ഇത് ബാധിച്ചതോടെ അവശേഷിച്ച ഉള്ളികളില്‍ പകുതിയിലേറയും ചീഞ്ഞഴുകി തുടങ്ങി.

ഇതില്‍ നിന്നും 140,000 ഉള്ളികളാണ് ടിമ്മിന് ശേഖരിക്കാന്‍ സാധിച്ചത്. ഭക്ഷ്യയോഗ്യമാണെങ്കിലും അവ കടക്കാര്‍ വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അത് സൗജന്യമായി നല്‍കാന്‍ ടിം തീരുമാനിച്ചത്.

Previous articleടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; ആശങ്കയില്‍ പ്രവാസികള്‍
Next articleസംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു