വിപണിയില്‍ അടയ്ക്കക്ക് റെക്കോര്‍ഡ് വില. ചില്ലറ വിപണിയില്‍ പത്ത് രൂപയാണ് ഒരു അടയ്ക്കക്ക് ലഭിക്കുന്നത്. ഉയര്‍ന്ന വില ലഭിക്കുന്നത് കമുക് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.
മുന്‍പ് ചില്ലറവില്‍പ്പനയില്‍ രണ്ടും മൂന്നും രൂപയാണ് അടയ്ക്കയ്ക്ക് കിട്ടിയിരുന്നത്. പത്ത് രൂപയ്ക്ക് മുകളിലെ ഇന്നത്തെ നിരക്ക് മുന്‍പെങ്ങുമുണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു. ഉഷ്ണമേഖലാ വിളയുടെ ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലെ അടയ്ക്കാ സീസണ് കഴിയുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അടയ്ക്ക എത്തിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരമില്ലാത്തവയാണ്.